ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതു മുതൽ രാജ്യമൊട്ടാകെ നിലവിൽ വന്ന ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് വോട്ടവകാശം. ബിഹാറിലെ ധക്ക നിയമസഭാ മണ്ഡലത്തിൽ ഏകദേശം 80,000 മുസ്ലിം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബി.ജെ.പി.യുടെ ആസൂത്രിത നീക്കത്തിന്റെ നേർ ചിത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. 78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്ന് ആരോപിച്ചാണ് ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലും സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നൽകിയിരിക്കുന്നത്. ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ബിജെപിയുടെ ലെറ്റർ ഹെഡിൽ ബിഹാർ സിഇഒയ്ക്ക് അയച്ച കത്തുകളും പുറത്തുവന്നിട്ടുണ്ട്. പട്‌നയിലെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നൽകിയിട്ടുണ്ട്.

ധാക്ക നിയോജകമണ്ഡലത്തിലെ മുസ്ലീം വോട്ടർമാരെ കൂട്ടത്തോടെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ആസൂത്രിതവും ലക്ഷ്യബോധമുള്ളതുമായ ശ്രമമായിരുന്നു ബിജെപി നടത്തിയത്. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ നൽകി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ കുറ്റകരമാണ്. എന്നാൽ ധാക്കയിലെ പൗരന്മാരുടെ അവകാശം നിഷേധിക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെ ഇലെക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ യുടെ ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് യാഥാർഥ്യം.
ഒക്ടോബർ 1 ന് ധാക്കയിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങുമ്പോൾ മാത്രമേ ഈ വോട്ടർമാരുടെ വിധി എന്താകുമെന്ന് വ്യക്തമാകൂ. ബിജെപി തങ്ങളുടെ പേരുകൾ നീക്കം ചെയ്യാൻ നൽകിയിട്ടുണ്ടെന്ന വാർത്ത ചില മുസ്ലീം പൗരന്മാർ ഉത്കണ്ഠയോടെയാണ് നോക്കികാണുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പവന്‍ ജയ്‌സ്വാള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രതിപക്ഷമായ ആര്‍ജെഡി 40,000 ഹിന്ദു വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. പക്ഷേ എംഎല്‍എ തെളിവ് നല്‍കാന്‍ തയ്യാറല്ല. ബിജെപി നീക്കം ചെയ്യാന്‍ ശ്രമിച്ചവരുടെ പട്ടികയില്‍ അധ്യാപകര്‍, ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍, പുതുതായി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പ്രദേശവാസികള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
STORY HIGHLIGHT: bjp attempt to remove 80000 muslims from voter list
















