പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട സർക്കാർ അനുകൂല നിലപാടിലെ വിവാദങ്ങൾക്ക് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിൽ കണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ.
ഇന്നലെയായിരുന്നു പി ജെ കുര്യന്റെ സന്ദർശനം. വൈകീട്ട് മൂന്നരയോടെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയാണ് പി ജെ കുര്യൻ സുകുമാരൻ നായരെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് എംപിയും സുകുമാരൻ നായരെ കണ്ടിരുന്നു.
കോണ്‍ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് കരുതുന്നത്. സുകുമാരൻ നായരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് പി ജെ കുര്യൻ. വിവാദങ്ങള്‍ക്കിടെ സുകുമാരന്‍ നായരെ കാണുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് പി ജെ കുര്യന്‍.
















