ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതോടെ യുഎഇയിലും റെക്കോർഡിട്ട് സ്വർണ വില. ഇന്ന് ഗ്രാമിന് മൂന്ന് ദിർഹം വർധനവാണ്. 22-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 422.75 ദിർഹമായും 24-കാരറ്റ് സ്വർണത്തിന് 456.75 ദിർഹമായുമാണ് വില ഉയർന്നത്. തുടർച്ചയായ ആറാമത്തെ ആഴ്ചയാണ് സ്വർണവില മുന്നേറ്റം രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 24കാരറ്റ് സ്വർണത്തിന്റെ 452.25 ദിർഹം, 22കാരറ്റ് സ്വർണത്തിന്റെ 418.75 ദിർഹം എന്ന റെക്കോഡുകളാണ് തിരുത്തി കുറിച്ചിരിക്കുന്നത്. യുഎസിലെ സാമ്പത്തിക അനിശ്ചിതത്വമാണ് ഈ വില വർധനവിന്റെ കാരണം.
STORY HIGHLIGHT: uae gold prices reach record
















