ഗായകന്‍,നടന്‍,സംവിധായകന്‍ എന്നീ നിലകളില്ലെലാം പ്രേക്ഷക പ്രീതി നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ഒടിടി റിലീസിന് ശേഷമുള്ള പ്രതികരണം കണ്ട് ഞെട്ടിപ്പോയെന്ന് പറയുകയാണ് താരം. എവിടെയാണ് ചിത്രം വര്‍ക്ക് ആകാതെ പോയതെന്നും എവിടെയൊക്കെയാണ് പ്രേക്ഷകര്‍ക്ക് ക്രിഞ്ച് ഫീലിംഗ് തോന്നിയതെന്നും മനസിലാക്കാന്‍ താന്‍ ശ്രമിച്ചെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്.
വിനീതിന്റെ വാക്കുകള്‍……….
‘സ്ട്രീമിങ്ങിന് ശേഷമുള്ള വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രതികരണം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം മികച്ച പ്രകടനമായിരുന്നു സിനിമ തിയേറ്ററില്‍ കാഴ്ചവെച്ചത്. ട്രോളുകള്‍ക്ക് പിന്നിലെ കാരണം എനിക്ക് ആദ്യം മനസ്സിലായില്ല, പക്ഷേ പിന്നീട് അത് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്ക് എന്താണ് വര്‍ക്ക് ആകാത്തതെന്നും എവിടെയാണ് ക്രിഞ്ച് ഫീലിംഗ് തോന്നിയതെന്നും ഞാന്‍ മനസിലാക്കാന്‍ ശ്രമിച്ചു. ഇതേ ഫീലിംഗ് തിരയുടെ സമയത്തും എനിക്ക് അനുഭവപ്പെട്ടിരുന്നു. കാരണം ആ സിനിമ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം എന്നെ മുന്നോട്ട് പോകാന്‍ സഹായിച്ചു’.
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തിയത്.
ആദ്യ ദിവസങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച സിനിമ പ്രേക്ഷക പ്രതികരണങ്ങളില്‍ പതിയെ റിവേഴ്‌സ് ഗിയറിലേയ്ക്ക് മാറി. ഒരാഴ്ച പിന്നിട്ടതോടെ സിനിമയ്ക്ക് ലഭിച്ചത് മിക്‌സഡ് റിവ്യൂകളായിരുന്നു.
അതെസമയം സിനിമയിലെ ക്രിഞ്ച് ഡയലോഗ് എന്ന പരാമര്‍ശം മുതല്‍ പ്രണവ് മോഹന്‍ലാലിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും വയസായുള്ള മേക്കപ്പിനെ കുറിച്ച് വരെ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമെല്ലാം നിറഞ്ഞത്.
















