അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്നു പറഞ്ഞതു പോലെയാണ് ഇന്നലെ രാത്രി ദുബായ് സ്‌റ്റേഡിയത്തില്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്റെ നടപടി. തോല്‍പ്പിച്ചത് ഇന്ത്യ. എന്നാല്‍, അതിന്റെ ദണ്ഡം തീര്‍ത്തതോ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട്. ഏഷ്യാ കപ്പ് റണ്ണേഴ്‌സ് അപ്പിന് ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞാണ് പാകിസ്താന്‍ ക്യാപ്റ്റനായ സല്‍മാന്‍ അലി ആഘ ഇന്ത്യയുടെ ജയത്തിനെതിരേ പ്രതികരിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗമായ അമീനുല്‍ ഇസ്ലാമിന്റെ കൈയ്യില്‍ നിന്ന് ചെക്ക് കൈപ്പറ്റിയ ശേഷമാണ് സല്‍മാന്‍ അത് വലിച്ചെറിഞ്ഞത്.
പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമീനുല്‍ ഇസ്ലാമും പി.സി.ബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും ചേര്‍ന്നാണ് സല്‍മാന് ചെക്ക് സമ്മാനിച്ചത്. ചെക്ക് വാങ്ങിയപ്പോള്‍ സൈമണ്‍ ഡൂള്‍ ഇന്റര്‍വ്യൂവിനായി വിളിച്ചു. ഇതോടെ സല്‍മാന്‍ ചെക്ക് വലിച്ച് എറിയുകയും സൈമണ്‍ ഡൂളിന് ഇന്റര്‍വ്യൂ നല്‍കാനായി പോവുകയും ചെയ്തു. വീഡിയോ കണ്ടാല്‍ തന്നെ മനസ്സിലാകും ഒട്ടം താല്‍പ്പര്യത്തോടെയല്ല അത് വാങ്ങിയതെന്ന്.
കാരണം, ക്യാഷ് പ്രൈസ് വാങ്ങിയതിനു പിന്നാലെ അത് വേദിയില്‍ നിന്നവരെ മറികടന്നാണ് പാക് ക്യാപ്്റ്റന്‍ പ്രസന്റേഷന്‍ ചാര്‍ട്ട് വലിച്ചെറിയുന്നത്. ഇത് കണ്ട് സ്റ്റേഡിയത്തിലെ കാണികള്‍ ആര്‍ത്തു വിളിക്കുന്നുമുണ്ട്. ഇന്നലെ ദുബായ് സ്റ്റേഡിയത്തില്‍ നടന്നത് യുദ്ധ സമാന മത്സരം തന്നെയായിരുന്നു. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നിട്ടുള്ള കളികള്‍ എല്ലാം സമാനമായ രീതിയില്‍ തന്നെയാണ് അഴസാനിച്ചിട്ടുള്ളത്. എന്നാല്‍, ഇത്തവണത്തെ ഏഷ്യാക്കപ്പ് ഓപ്പറേഷന്‍ സിന്ദൂറിനും, പഹല്‍ഗാം ഭീകരാക്രമണത്തിനും ശേഷമുള്ളതായതിനാല്‍ കൂടുതല്‍ അഗ്രസീവായി.
പ്രസന്റേഷന്‍ സെറിമണിയില്‍ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ജേതാക്കളായ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. നഖ്വി ഏറെ നേരം കാത്തുനിന്നിട്ടും ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാനെത്തിയില്ല. തുടര്‍ന്ന് അദ്ദേഹം ട്രോഫി തിരികെ കൊണ്ടുപോയി. പിന്നാലെ ട്രോഫിയില്ലാതെ ടീം ഇന്ത്യ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തു.
Salman agha gadiki ekkado kalinattu vundi lucha gadu🤣🤣🤣 #INDvPAK pic.twitter.com/GkEn7deKZj
— 𝙸𝚝𝚊𝚌𝚑𝚒 ❟❛❟ (@itachiistan1) September 28, 2025
ഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 146 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് പാക് മധ്യനിരയെ തകര്‍ത്തെറിഞ്ഞു. സഹിബ്‌സാദ ഫര്‍ഹാന്‍ (56), ഫഖര്‍ സമാന്‍ (47) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍ നിന്നാണ് പാകിസ്താന്‍ തകര്‍ന്നത്.
53 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തിലക് വര്‍മ്മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരും തിളങ്ങി.
CONTENT HIGH LIGHTS;Is grass worth it? Asian Cricket Council: Pakistan captain Salman Ali Agha throws away the cheque given to the runners-up; Do Pakistanis have no dignity or respect?; Watch the video
















