അജ്മാൻ കാൾസ് സംരംഭത്തെ ഏറ്റെടുത്ത് പ്രവാസി സമൂഹം. നോർത്ത് ഗേറ്റ് ബ്രിട്ടിഷ് സ്കൂളിൽ നടന്ന പരിപാടിയിൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടന സെഷനുശേഷം മെന്റലിസ്റ്റ് ആദി ഒരുക്കിയ മാസ്മരിക പ്രകടനം സന്ദർശകരിൽ ആകാംഷ നിറക്കുന്നതായിരുന്നു.
‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ അജ്മാൻ കാൾസ് പ്രത്യേക സുവനീർ പ്രകാശനവും നടന്നു. എമിറേറ്റിന്റെ വികസന മുന്നേറ്റത്തെയും ഭാവി സാധ്യതകളെ തുറന്നു കാണിക്കുന്ന സന്ദേശങ്ങളും ലേഖനങ്ങളും അഭിമുഖങ്ങളും ഉൾപ്പെട്ടതാണ് സുവനീർ. പ്രമുഖ സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകളും ഇവിടെ സജ്ജമാക്കിയിരുന്നു. കൂടാതെ അജ്മാൻ കാൾസ് വേദിയിൽ നിരവധി ബിസിനസുകാർക്ക് ആദരം ഒരുക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHT: a night of celebration of achievements
















