രാജ്യത്ത് ക്രൈം നിരക്ക് അനുദിനം വർധിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓരോ ദിവസവും നടക്കുന്നത് കൊടും ക്രൂരതകൾ ആണ്. ജീവനെ എടുക്കുന്ന, കൊന്നു കളയുന്ന, തകർക്കുന്ന ചില ബോധ്യങ്ങൾ ഈ കാലത്ത് മനുഷ്യരെ ഭരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്. ഇന്ത്യയിലേ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി മോശമാണ്. അനുദിനം നാം അറിയുന്ന കാര്യങ്ങൾ നോക്കിയാൽ അത് വ്യക്തമാണ്.
എന്നാൽ ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും ക്രൈം നിരക്കുകൾ കൂടിയ അഞ്ചു സംസ്ഥാനങ്ങളുടെ പേര് വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സയ് ശ്യാം അലി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പരാമർശിച്ചത്.
ക്രൈം നിരക്കിൽ അഞ്ചാമത് ഡൽഹി ആണ്. അവിടെ സൈബർ ക്രൈം ആണ് കൂടുതൽ. നാലാമത് ആസം. അവിടെ ആളുകളെ കൊന്നൊടുക്കുകയാണ് ചെയുന്നത്. മൂന്നാം സ്ഥാനത്ത് ജാർഖണ്ഡ് ആണ്. അവിടെ എല്ലാവിധമായ ക്രൈമുകളും ഉണ്ട്. രണ്ടാം സ്ഥാനത്ത് അരുണാചൽ പ്രദേശാണ്. ക്രിമിനൽ ആക്ടിവിടിസ് വളരെ കൂടുതലാണ്. ഒന്നാം സ്ഥാനത്ത് ഉത്തർ പ്രദേശാണ്. രാജ്യത്തെ ലോകത്തിനു മുന്നിൽ നാണക്കേട് ഉണ്ടാക്കുന്ന എല്ലാം അവിടെ നടക്കുന്നുണ്ടെന്ന് സയ് പറയുന്നു
















