ടൊയോട്ട ഹിലക്‌സ്, ലോകത്തിന്റെ പല ഭാഗങ്ങളിലും വില്‍പ്പനയിലുള്ള ഏറ്റവും ആഘോഷിക്കപ്പെടുന്നതും ജനപ്രിയവുമായ മിഡ് സൈസ് പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ്. തായ്ലന്‍ഡ് പോലുള്ള വിപണികളില്‍, ടൊയോട്ട ഹിലക്‌സിന് വലിയ പ്രാധാന്യമുണ്ട്. 2025 നവംബറില്‍ തായ്ലന്‍ഡ് വിപണിയില്‍ കമ്പനി 9-ാം തലമുറ ഹിലക്‌സിനെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തായ്ലന്‍ഡിലെ ടൊയോട്ട ഹിലക്സിന്റെ ഓരോ തലമുറയ്ക്കും പേരിനൊപ്പം ഒരു പ്രത്യേകതയം ഉണ്ട്. തായ്ലന്‍ഡിലെ നിലവിലെ എട്ടാം തലമുറ ഹിലക്സ് മോഡലിനെ ഹിലക്സ് റെവോ എന്നാണ് വിളിക്കുന്നത്. തായ്ലന്‍ഡില്‍ ടൊയോട്ട ഫയല്‍ ചെയ്ത ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രകാരം വരാനിരിക്കുന്ന 9-ാം തലമുറ മോഡലിനെ ഹിലക്സ് ട്രാവോ എന്ന് വിളിക്കും. തായ്ലന്‍ഡില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളില്‍ ഒന്നാണിത്.
തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 2025 നവംബറില്‍, അതായത് 2025 തായ്ലന്‍ഡ് മോട്ടോര്‍ എക്സ്പോയോട് അനുബന്ധിച്ച്, 9-ാം തലമുറ ടൊയോട്ട ഹിലക്സ് ട്രാവോ അരങ്ങേറ്റം കുറിക്കും. നവംബര്‍ 28 ന് ആരംഭിച്ച് ഡിസംബര്‍ 10 വരെ 2025 തായ്ലന്‍ഡ് മോട്ടോര്‍ എക്സ്പോ നീണ്ടുനില്‍ക്കും. അതേസമയം ഒമ്പതാം തലമുറ ടൊയോട്ട ഹിലക്‌സ് ട്രാവോയുടെ ഡിസൈന്‍ പേറ്റന്റുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. ഇതില്‍ പുതുക്കിയ ഫ്രണ്ട് ഫാസിയയും പിന്‍ ഡിസൈനും കാണിക്കുന്നു, അതേസമയം അതിന്റെ മൊത്തത്തിലുള്ള സിലൗറ്റിന്റെ ഭൂരിഭാഗവും നിലനിര്‍ത്തുന്നു.
സവിശേഷതകള്‍……
വാഹനത്തിലെ അലോയ് വീല്‍ ഡിസൈന്‍ പുതിയതായിരിക്കും. ഇതിന് 18 ഇഞ്ച് വലിപ്പം ഉണ്ടായിരിക്കും. ഉയരമുള്ള പ്രൊഫൈല്‍ ടയറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തും. ഉള്‍വശത്ത് പുതിയ ഡാഷ്ബോര്‍ഡില്‍ ഒരു പ്രധാന മാറ്റം ഉണ്ടാകും. അതില്‍ ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലഭിക്കും. ഇത്തവണ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു ടിഎഫ്ടി യൂണിറ്റ് ആയിരിക്കാം. കൂടാതെ നിരവധി സവിശേഷതകളും ഇതില്‍ ഉള്‍പ്പെടും.
വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഇന്റഗ്രേറ്റഡ് സ്റ്റെപ്പുള്ള പവര്‍ഡ് ടെയില്‍ ഗേറ്റ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് റിയര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ ലഭിക്കും. പവര്‍ട്രെയിന്‍ നിലവിലേതുതന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 200 bhp വരെയും 500 Nm വരെയും കരുത്ത് പകരുന്ന 2.8L ടര്‍ബോ ഡീസല്‍ എഞ്ചിന്‍, 4X4 ട്രാന്‍സ്ഫര്‍ കേസിനൊപ്പം മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഒമ്പതാം തലമുറ ടൊയോട്ട ഹിലക്‌സ് ഇന്ത്യയിലും എത്തിയേക്കാം. തായ്ലന്‍ഡ് വിപണിയിലെ ലോഞ്ചിന് ശേഷം വളരെ വൈകിയായിരിക്കും ഇന്ത്യയില്‍ ഇത് എത്തുക.
















