വീസ നിയമങ്ങളിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഇന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പുതിയ വീസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. മാറ്റങ്ങളുടെ ഭാഗമായി പുതുതായി നാല് സന്ദർശക വീസാ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമിതബുദ്ധി, വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വീസകൾ. കൂടാതെ പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും, വിദേശ പൗരന്റെ വിധവയ്ക്കോ വിവാഹമോചിതയ്ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വീസ, ബിസിനസ് എക്സ്പ്ലൊറേഷൻ വീസ, ട്രക്ക് ഡ്രൈവർ വീസ എന്നീ ഇനങ്ങളിലെല്ലാം മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
കൂടാതെ ഓരോ വീസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.
STORY HIGHLIGHT: new uae visa regulations
















