നമ്മുടെ കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ൈതറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ആണിത്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ശരീരത്തിലെ തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്‌ഡ് ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ് ഹൈപോതൈറോയ്‌ഡിസം. ആര്‍ത്തവപ്രശ്‌നങ്ങള്‍, അമിതവണ്ണം, വന്ധ്യത, മുടികൊഴിച്ചില്‍, മുഖത്തിലും കാലുകളിലും നീര്‍ക്കെട്ട് പോലുള്ള പ്രശ്‌നങ്ങളിലേക്ക് ഹൈപ്പോതൈറോയ്‌ഡിസം നയിക്കുന്നു. ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ രൂക്ഷത കുറയ്‌ക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
1. സംസ്‌കരിച്ച ഭക്ഷണങ്ങള്‍
ശരീരത്തിലെ നീര്‍ക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും വര്‍ധിപ്പിക്കുന്ന അള്‍ട്രാ-പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയ്‌ഡിസമുള്ളവര്‍ ഒഴിവാക്കേണ്ടതാണ്. പായ്‌ക്ക് ചെയ്‌ത പൊട്ടറ്റോ ചിപ്‌സ് പോലുള്ള സ്‌നാക്കുകള്‍, സോഡ, മധുരപാനീയങ്ങള്‍, മധുരം ചേര്‍ന്ന ബ്രേക്ക്‌ഫാസ്റ്റ് സിറിയലുകള്‍, പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഫ്‌ളേവറുള്ള ഗ്രനോള ബാറുകള്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലെ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടും.
2. ഗ്ലൂട്ടന്‍
ഗോതമ്പ്, ബാര്‍ലി, ട്രിറ്റികേല്‍, റൈ എന്നിവയില്‍ കാണപ്പെടുന്ന ഒരു കൂട്ടം പ്രോട്ടീനുകളാണ് ഗ്ലൂട്ടന്‍. സീലിയാക് രോഗമുള്ളവര്‍ ഗ്ലൂട്ടന്‍ ഭക്ഷണം കഴിച്ചാല്‍ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണം ട്രിഗര്‍ ചെയ്യപ്പെടുകയും ദഹനനാളിക്ക് ക്ഷതമുണ്ടായി, പോഷണങ്ങള്‍ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ക്ഷമത ബാധിക്കപ്പെടുകയും ചെയ്യും. ഈ പോഷണ അഭാവം ഹൈപ്പോതൈറോയ്‌ഡിസം വഷളാക്കാം.
3. ഗോയിട്രോജനുകള്‍
സോയ ഉത്‌പന്നങ്ങളിലും കാബേജ്, ബ്രസല്‍സ് മുളപ്പിച്ചത് പോലെയുള്ള ക്രൂസിഫെറസ് പച്ചക്കറികളിലും കാണപ്പെടുന്നവയാണ് ഗോയിട്രോജനുകള്‍. ഇവ തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉത്‌പാദനത്തെ ബാധിക്കാമെന്ന് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാബേജ്, റഷ്യന്‍ കെയ്‌ല്‍, സോയ, ബ്രസല്‍സ് മുളപ്പിച്ചത്, പേള്‍ മില്ലറ്റ് അഥവ് കമ്പ് എന്നിവയെല്ലാം ഗോയിട്രോജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. അതേ സമയം ബ്രോക്കളിയില്‍ ഗോയിട്രോജന്‍ കുറവാണ്.
ബെറി പഴങ്ങള്‍, ആപ്പിളുകള്‍, പീച്ച്, പിയറുകള്‍, മുന്തിരിങ്ങ, സിട്രസ് പഴങ്ങള്‍, കൈതചക്ക, വാഴപ്പഴം, കാരറ്റ്, ചീര, കൂണ്‍, മധുര കിഴങ്ങ്, ഉരുളകിഴങ്ങ്, പയര്‍, മീന്‍, കക്കയിറച്ചി, മുട്ട, ടര്‍ക്കി, ചിക്കന്‍, ഒലീവ് എണ്ണ, അവോക്കാഡോ എണ്ണ, വെളിച്ചെണ്ണ, ഫുള്‍ ഫാറ്റ് യോഗര്‍ട്ട്, ബ്രൗണ്‍ റൈസ്, ക്വിനോവ, റോള്‍ഡ് ഓട്‌സ്, ബ്രൗണ്‍ റൈസ് പാസ്‌ത, ആല്‍മണ്ട്, കശുവണ്ടി, മത്തങ്ങ വിത്ത്, പീനട്ട് ബട്ടര്‍ എന്നിവയെല്ലാം ഹൈപ്പോതൈറോയ്‌ഡിസമുള്ളവര്‍ക്ക് കഴിക്കാവുന്നതാണ്.
















