കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ 25 പേർക്ക് എതിരെ കേസ്. ചെന്നൈ പൊലീസ് ആണ് ഇവർക്കെതിരെ കേസ് എടുത്തത്. പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെ നാടിനെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യമാധ്യമ പോസ്റ്റുകളും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു പൊലീസ്.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിൻ സാമൂഹ്യമാധ്യമങ്ങളിൽ കരൂർ ദുരന്തവുമായി ബന്ധപ്പട്ട് വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് “എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം” എന്ന് സാമൂഹ്യമാധ്യമമായാ എക്സിൽ കുറിച്ചിരുന്നു. കരൂര്‍ ദുരന്തത്തില്‍ ടിവികെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീല്‍ നല്‍കി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഇന്ന് കോടതി ഹര്‍ജി പരിണിക്കും. ടിവികെ നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ജനങ്ങളുടെ ദേഷ്യം കാരണമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നടന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ ഒരു സംഘം കൂടി വിജയിയുടെ വീട്ടിലെത്തിയതായാണ് വിവരം.
STORY HIGHLIGHT: Karur Stampede: Case against 25 people for spreading false propaganda
















