സൗദിയിലെ ഖിദ്ദിയ്യ നഗരത്തേയും റിയാദ് വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് ട്രെയിൻ പദ്ധതി എത്തുന്നു. സൗദി തലസ്ഥാനമായ റിയാദിലെ പ്രധാന കേന്ദ്രങ്ങളെ രാജ്യത്തിന്റെ പുതിയ വിനോദ തലസ്ഥാനമായി വികസിപ്പിക്കുന്ന ഖിദ്ദിയ സിറ്റിയുമായി അതിവേഗം ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നവംബർ മുപ്പതാണ് അവസാന തിയതി വരുന്നത്.
ട്രെയിനുകൾ മണിക്കൂറിൽ 250 കി.മീ. വേഗതയിൽ സഞ്ചരിക്കും. റിയാദിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ഖിദ്ദിയ സിറ്റിയിലേക്കുള്ള യാത്രാ സമയം 30 മിനിറ്റിൽ താഴെയായി കുറയ്ക്കാൻ ഇത് സഹായിക്കും.
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരമാകാൻ ഒരുങ്ങുകയാണ് ഖിദ്ദിയ്യ. റിയാദിലെ മക്ക റോഡിലാണ് ഖിദ്ദിയ്യ പ്രദേശം. വിനോദ നാഗരിക്കൊപ്പം കായിക മേഖലയും ഈ പ്രദേശത്തുണ്ടാകും. 2034 വേൾഡ് കപ്പിനുള്ള സ്റ്റേഡിയവും ഇവിടെ ഒരുങ്ങുന്നുണ്ട്.
















