അമേരിക്കയിൽ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്‍ഞാത മൃതദേഹം കണ്ടെത്തി. നോർത്ത് കരോലീനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയിൽപെട്ടത്.
യുറോപ്പിൽ നിന്നെത്തിയ വിമാനത്തിലാണ് അജ്‍ഞാത മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. യുറോപ്പിൽ നിന്ന് എത്തിയ ബോയിങ് 777–200 ഇആർ എന്ന വിമാനത്തിൽ അറ്റകുറ്റപണികൾക്കായി ഹാങറിലേക്ക് മാറ്റി.
തുടർന്ന് അറ്റകുറ്റപണിക്കൾക്കിടയിലാണ് ലാൻഡിങ് ഗിയറിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഷാർലറ്റ് – മെക്ക്‌ലൻബർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ എപ്പോൾ, എങ്ങനെ വിമാനത്തിൽ കയറിയെന്നും, ലാൻഡിങ് ഗിയറിൽ എങ്ങനെ എത്തിപ്പെട്ടുയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
















