ഒക്ടോബർ 16 ന് ആഗോളതലത്തിൽ ഓപ്പോ പാഡ് 5 പുറത്തിറക്കുമെന്നാണ് ബ്രാൻഡ് വെളിപ്പെടുത്തി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഔദ്യോഗിക ഹാൻഡിലിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് ചൈനയിൽ ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിവയുടെ ലോഞ്ചിനോട് അനുബന്ധിച്ചായിരിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ഡിവൈസിന്‍റെ മുൻ പാനൽ കാണിക്കുന്ന ഒരു ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ലാണ് ടാബ്‌ലെറ്റ് പ്രവർത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
കമ്പനി പുറത്തുവിട്ട ഡിവൈസിന്‍റെ ടീസർ വീഡിയോയിൽ അതിന്‍റെ ഫ്രണ്ട് പാനലും കളർഒഎസ് 16-ന്‍റെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്നു. മൾട്ടി-സ്‌ക്രീൻ പിന്തുണ, ആപ്പുകൾ വേഗത്തിൽ മാറ്റൽ, മൾട്ടി-ജെസ്റ്റർ പിന്തുണ തുടങ്ങിയ ഘടകങ്ങൾ ടീസർ വീഡിയോയിൽ കാണാം.
കൂടാതെ ബ്രാൻഡിൽ നിന്നുള്ള ഈ ഏറ്റവും പുതിയ ടാബ്‌ലെറ്റ് അടുത്തിടെ ക്രോസ്-പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക് ടൂളായ ഗീക്ക്ബെഞ്ചിലെ ലിസ്റ്റിംഗിൽ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിംഗ് അതിന്‍റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ടാബ്‌ലെറ്റ് ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നുവെന്നും 12 ജിബി റാം ഉണ്ടെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ ഗ്രേ, പർപ്പിൾ, സിൽവർ എന്നീ നിറങ്ങളിലും ഈ ഡിവൈസ് ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
















