ഇന്ന് വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു നടൻ സ്നാക്ക് ഉണ്ടാക്കിയാലോ? നല്ല നാടൻ രുചിയിൽ തയ്യാറാക്കാവുന്ന വട്ടയപ്പം റെസിപ്പി നോക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – ഒരു കപ്പ്
- തേങ്ങ – 1/2 കപ്പ്
- ചോറ്-ഒരു പിടി
- പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്ക – 2
- കശുവണ്ടി, ഉണക്കമുന്തിരി – 10 എണ്ണം വീതം
- യീസ്റ്റ് – 1/2 ടീസ്പൂണ്‍
- വെളളം – 1 കപ്പ്
- ഉപ്പ് – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് അരിപ്പൊടി, തേങ്ങ ചിരകിയത്, ചോറ്, ഏലയ്ക്ക ചതച്ചത്, 3/4 കപ്പ് വെളളം , പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് യീസ്റ്റ് ചേര്‍ക്കാം. കാല്‍കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയുടെ ജാറ് കഴുകി അതുകൂടി അരച്ചതിലേക്ക് ഒഴിക്കാം. ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഈ മാവ് പുളിക്കുന്നതിനായി 4 മണിക്കൂര്‍ വയ്ക്കാം. ശേഷം ഒരു പ്ലേറ്റില്‍ എണ്ണതടവി മാവ് കോരി ഒഴിച്ച് മുകളില്‍ കശുവണ്ടിപ്പരിപ്പും മുന്തിരിയും വിതറി ഇഡലി പാത്രത്തില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം.
















