ഇനി ബീഫ് വാങ്ങിക്കുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ക്രഷ്ഡ് ബീഫ് മസാല. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് – 1/2 കിലോ
- വെളുത്തുള്ളി ചതച്ചത് – 3 തുടം
- ഇഞ്ചി – ഒരു കഷണം
- സവാള – ഒരെണ്ണം വലുത്
- കറിവേപ്പില- 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 250 ഗ്രാം
- മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
- ഇറച്ചി മസാല – ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് ഇളക്കി കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്സിയിലിട്ട് അല്‍പ്പമൊന്ന് ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, ഇവ ചേര്‍ത്ത് മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വറുത്തുകൊരിയെടുക്കാം.
















