ഗൾഫ് രാജ്യങ്ങളിൽ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം അവസാന പാദത്തോടെ ആരംഭിക്കാൻ ഒരുങ്ങി യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിലാണ് ഈ വിസ ഒരുക്കുന്നത്. ഈ പദ്ധതി നടപ്പിലാവുന്നതോടെ ഒറ്റ വിസയിൽ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങി ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
ജി.സി.സി ഗ്രാൻഡ് ടൂറിസ്റ്റ് വിസ എന്ന പേരിൽ പുറത്തിറക്കുന്ന വിസക്ക് മൂന്നു മാസമായിരിക്കും പ്രാബല്യം. പദ്ധതി നടപ്പിലാക്കുന്നതിനായി നടപടി പുരോഗമിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. നിലവിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവീസ് ഉള്ളതിനാൽ ഒരു മണിക്കൂർ യാത്രകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ എത്താനാവും.
ഗൾഫിന്റെ കൂട്ടായ ആകർഷണം വർധിപ്പിക്കുന്നതിനായുള്ള പുതിയ ചുവടുവെപ്പായിരിക്കും ഏകീകൃത വിസ.
STORY HIGHLIGHT: unified tourist visa test
















