കുട്ടികളുടെ പ്രിയപ്പെട്ട ടൂട്ടി ഫ്രൂട്ടി കേക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി – 1 1/4 കപ്പ്
- കോണ്‍ഫ്‌ളോര്‍ – 1./4 കപ്പ്
- ബേക്കിംഗ് സോഡ – 1 ടീസ്പൂണ്‍
- ഉപ്പ് – 1/4 ടീസ്പൂണ്‍
- പഞ്ചസാര പൊടിച്ചത് – 1 കുപ്പ്
- പാല് – 1 കപ്പ്
- വെജിറ്റബിള്‍ ഓയില്‍ – 1/2 കപ്പ്
- വാനില എസന്‍സ് – 1 ടീസ്പൂണ്‍
- ടൂട്ടി ഫ്രൂട്ടി – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ഇടുക. ഒരു കേക്ക് പാനില്‍ ബട്ടര്‍ പേപ്പര്‍ നിരത്തിവയ്ക്കുക. ഒരു ബൗളിലേക്ക് 1/2 കപ്പ് ടൂട്ടിഫ്രൂട്ടി എടുത്ത് 1 ടേബിള്‍ സ്പൂണ്‍ ഗോതമ്പ് പൊടികൂടി ഇട്ട് ഇളക്കിയോജിപ്പിച്ച് മാറ്റിവയ്ക്കുക. ഒരു ബൗളില്‍ 1 1/4 കപ്പ് ഗോതമ്പ് പൊടി 1/4 കപ്പ് കോണ്‍ഫ്‌ളോര്‍ 1/4 ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ ബേക്കിംങ് സോഡ ഇവ ഒന്നിച്ചെടുത്ത് വയ്ക്കുക. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാരപ്പൊടി ചേര്‍ത്തിളക്കുക. ഒരു കപ്പ് പാലും അര കപ്പ് വെജിറ്റബിള്‍ ഓയിലും ഒരു ടീസ്പൂണ്‍ വാനില എസന്‍സും കൂടി ഇതിലേക്ക് ചേര്‍ത്തിളക്കി ടൂട്ടിഫ്രൂട്ടിയും ചേര്‍ത്ത് യോജിപ്പിക്കാം. ഈ മാവ് കേക്ക് പാനിലേക്ക് പകര്‍ന്ന് 50 മുതല്‍ 60 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കാം. തണുത്ത ശേഷം മുറിച്ച് വിളമ്പാം.
















