ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി എക്സ്പോ സെന്റർ ഷാർജയുമായി സഹകരിച്ച് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. ഒക്ടോബർ എട്ട് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ മുന്നോടിയായാണ് കരിയർ ഗൈഡൻസ് പരിപാടി നടത്തിയത്.
ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്ത പരിപാടി ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ വെൽനസ് ഡിപ്പാർട്ട്മെന്റാണ് നേതൃത്വം നൽകിയത്.
STORY HIGHLIGHT: career guidance organized
















