ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ സോഫ്റ്റ് കുറവാണോ? എങ്കിൽ ഇനി ഇതുപോലെ ചെയ്തോളൂ.. നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 1/2 കിലോ
- ശർക്കര – ഏകദേശം 3/4 കിലോ
- പാളയങ്കോടൻ പഴം ( മൈസൂർ പഴം ) – 1/4 കിലോ
- ഗോതമ്പ് പൊടി / മൈദ – 1/4 കപ്പ്
- എള്ള് – 1 ടേബിൾ സ്പൂണ്‍
- ജീരകം പൊടിച്ചത് – 1/2 ടേബിൾ സ്പൂണ്‍
- ഏലയ്ക്കാപ്പൊടി – 1 ടീ സ്പൂണ്‍
- ചുക്ക് പൊടി – 1/4 ടീ സ്പൂണ്‍
- തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചത് – 1/4 കപ്പ്
- നെയ്യ് – 2 ടേബിൾ സ്പൂണ്‍
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി കുതിർത്ത് വയ്ക്കുക. ശർക്കര പൊട്ടിച്ചു അല്പം വെള്ളം ചേർത്ത് ഉരുക്കി, അരിച്ച് ചൂടാറിക്കുക. കുതിർന്ന അരി വെള്ളമൂറ്റിക്കളഞ്ഞു ശർക്കരപ്പാനി ചേർത്ത് അരയ്ക്കുക. മുക്കാൽ അരവാകുമ്പോൾ പഴം കഷ്ണങ്ങളായി ചേർത്ത് വീണ്ടും അരയ്ക്കുക. അരി നന്നായി അരഞ്ഞാൽ അതിലേക്ക് ഗോതമ്പുപൊടി / മൈദ ചേർത്ത് ഒന്ന് കൂടി 2 മിനിട്ട് അരയ്ക്കുക.
ഇനി ഈ മാവെടുത്ത് അതിൽ എള്ള്, ജീരകം പൊടിച്ചത്, ഏലയ്ക്കാപ്പൊടി, ചുക്ക് പൊടി, നെയ്യ് , തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചത് എന്നിവ ചേർത്ത് 10- 15 മിനിട്ട് വയ്ക്കുക. അപ്പക്കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവൊഴിച്ച് , ഒരു വശം പാകമാകുമ്പോൾ, പാകമായ വശം മുകളിലേക്കാക്കി മറു ഭാഗവും പാകം ചെയ്തെടുക്കുക.
















