2021 ജനുവരിയിലെ യുഎസ് കലാപത്തെത്തുടർന്ന് തന്റെ എക്സ് അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ യൂട്യൂബ് 24.5 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിലാണ് നടപടയായതെന്നാണ് സൂചന. യാഥാസ്ഥിതിക വീക്ഷണങ്ങളെ നിയമവിരുദ്ധമായി നിശബ്ദമാക്കിയെന്ന് ആരോപിച്ച് ട്രംപ് 2021 ജൂലൈയിലാണ് കേസുകൾ നൽകിയത്. ഗൂഗിളിനും എക്സ് എന്നറിയപ്പെടുന്ന ട്വിറ്ററിനും ഫേസ്ബുക്ക് ഉടമയായ മെറ്റയ്ക്കും എതിരെ ട്രംപ് 2021 കേസ് ഫയൽ ചെയ്തിരുന്നു.
കേസുകൾ ഒത്തുതീർപ്പാക്കുന്നതിനായി പണം നൽകാമെന്ന് മെറ്റയും എക്സും സമ്മതിച്ചു രംഗത്ത് വന്നിരുന്നു. യൂട്യൂബ് ഒത്തുതീർപ്പിന് കീഴിൽ, ട്രംപിന് വേണ്ടി 22 മില്യൺ ഡോളർ ട്രസ്റ്റ് ഫോർ ദി നാഷണൽ മാളിന് നൽകും. വൈറ്റ് ഹൗസിൽ ട്രംപ് നിർമ്മിക്കുന്ന 200 മില്യൺ ഡോളറിന്റെ ബോൾറൂമിന്റെ സ്ഥാപനമാണിത്. 90,000 ചതുരശ്ര അടി (8361.27 ചതുരശ്ര മീറ്റർ) വിസ്തീർണ്ണമുള്ള ഈ റൂമിന്റെ പണി 2029 ജനുവരിയിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ബാക്കി തുക കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ സ്പോൺസർ ചെയ്യുന്ന അമേരിക്കൻ കൺസർവേറ്റീവ് യൂണിയൻ, യുഎസ് എഴുത്തുകാരി നവോമി വുൾഫ് എന്നിവരുൾപ്പെടെ കേസിലെ മറ്റ് വാദികൾക്ക് നൽകാനും തീരുമാനമായി.
എന്നാൽ കേസിൽ തെറ്റ് ചെയ്തതായി യൂട്യൂബ് ഇതുവരെ സമ്മതിച്ചിട്ടില്ല. ഒത്തുതീർപ്പിന് ഇതൊന്നും ഒരു മാനദണ്ഡമേയല്ലെന്നാണ് ലഭിക്കുന്ന വിവരം. 2021-ൽ ട്രംപിന് യൂട്യൂബ് അക്കൗണ്ട് നഷ്ടപ്പെട്ടില്ല. പക്ഷേ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു; 2023-ൽ അത് പുനഃസ്ഥാപിച്ചു. ട്രംപിന്റെ സമാനമായ കേസുകൾ പരിഹരിക്കുന്നതിനായി ജനുവരിയിൽ മെറ്റാ ഏകദേശം 25 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചു, ഫെബ്രുവരിയിൽ എക്സ് ഏകദേശം 10 മില്യൺ ഡോളർ നൽകി. ഫ്ലോറിഡയിലെ മിയാമിയിൽ ട്രംപിന്റെ വരാനിരിക്കുന്ന പ്രസിഡൻഷ്യൽ ലൈബ്രറിക്ക് വേണ്ടിയുള്ള ഫണ്ടിനായി മെറ്റായുടെ ഒത്തുതീർപ്പിൽ 22 മില്യൺ ഡോളർ അനുവദിച്ചു.
content highlight: Donald Trump
















