കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാം എഗ് ഫിംഗർ ഫ്രൈ
ആവശ്യമായ ചേരുവകൾ
- മുട്ട -അഞ്ചെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- കുരുമുളകുപൊടി -ആവശ്യത്തിന്
- ബ്രെഡ് ക്രംബ്സ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട (മുട്ട രണ്ടോ മൂന്നോ ആയാലും മതി) ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക (എരിവ് കൂടുതൽ വേണ്ടവർ മുട്ടക്കൂട്ടിലേക്ക് മറ്റു മസാലകൾ ചേർക്കാവുന്നതാണ്).
ശേഷം നമ്മൾ മിക്സ് ചെയ്തുവെച്ച മുട്ടക്കൂട്ട്, പരന്നതോ അല്ലെങ്കിൽ നീണ്ടതോ ആയ (ഗ്ലാസ്) പാത്രത്തിൽ അൽപം നെയ്യ് തടവി ഒഴിക്കുക. എന്നിട്ട് അത് ആവിയിൽ വേവിച്ചെടുക്കുക (20, 25 മിനിറ്റ്). ചൂടാറിയതിനുശേഷം പാത്രത്തിൽ നിന്നും മാറ്റുക. ശേഷം അത് നീളത്തിൽ മുറിച്ചെടുക്കാം. കൂടുതൽ നീളം ഉണ്ടെങ്കിൽ നടുവിൽ മുറിക്കാവുന്നതുമാണ്. എന്നിട്ട് ഓരോ പീസ് എടുത്ത് മുട്ടയിൽ മുക്കി, ബ്രെഡ് ക്രംബ്സിലും മുക്കി ഫ്രൈ ചെയ്തെടുക്കുക. ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു സ്നാക്സ് ആണിത്.
















