തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് നടത്തിയ കൊലവിളി പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതെന്ന് മന്ത്രി എം ബി രാജേഷ്.
സംഭവത്തില്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത് ഇന്നലെ ഉച്ചയ്ക്ക് ആണ്. പരാതി ലഭിച്ച ഉടന്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റൊരു പരാതിക്കാരനെ സമീപിച്ചപ്പോള്‍ തുടര്‍നടപടിക്ക് താല്‍പര്യമില്ല എന്നറിയിച്ചു.
ഈ വിഷയത്തിന്റെ പേരില്‍ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത് നാടകമാണെന്നും മന്ത്രി പറഞ്ഞു. വിഷയം പ്രതിപക്ഷം ഗൗരവത്തില്‍ കണ്ടിരുന്നെങ്കില്‍ ഇന്നലെ തന്നെ അടിയന്തരപ്രമേയം ഉന്നയിക്കാമായിരുന്നല്ലോ എന്നും മന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് ഇന്നലെ അടിയന്തര പ്രമേയം ഉന്നയിക്കാതിരുന്നത്?.
യു പ്രതിഭ എംഎല്‍എ ഇന്നലെ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് നിയമസഭയില്‍ ചോദിച്ചതിന് ശേഷമാണ് പരാതി പോലും വന്നത്. നാല് ദിവസത്തിന് ശേഷമാണ് പ്രകോപനകരമായി പ്രതിപക്ഷം പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.
















