മീൻ കറിയായും ഫ്രൈയായും ചോറിന് കൂടെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. പലർക്കും ഇത് ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല. എന്നാൽ മറ്റ് ചിലർക്ക് എന്നും പ്രിയം തലേദിവസത്തെ മീൻ കറിയോടാണ്. തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും കുറച്ചു തൈരുമൊക്കെ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഇത് പറയുമ്പോൾ തന്നെ ചിലരുടെ വായിൽ നിന്ന് നാവിൽ കപ്പലോടും.
ചുരുക്കത്തിൽ പറഞ്ഞാൽ മീൻ കറിക്ക് ആദ്യ ദിവസത്തെക്കാൾ രുചി തലേന്നത്തെ മീൻ കറിക്കാണ്. പഴകുമ്പോൾ ചില ഭക്ഷണങ്ങൾക്ക് രുചി കൂടുന്നു. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് അറിയാമോ?
പഴകുമ്പോൾ അതിൽ നടക്കുന്ന രാസപ്രതിപ്രവർത്തനം ആ വിഭവത്തിന് രുചിയും മണവും കൂട്ടും. ഉദാഹരണമാണ് മീൻ കറി. മീൻകറിയൊക്കെ ഒരു ദിവസം ഇരുന്നാലാണ് കൃത്യമായി എരിവും പുളിയും മണവും ലഭിക്കും. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോൾ രുചി കൂടും. തൈരാണ് മറ്റൊരു ഉദാഹരണം.ഇതിനു പിന്നിൽ ചെറിയ മനശാസ്ത്രവുമുണ്ട്. ബാക്കിയാവുന്ന ഭക്ഷണം പലപ്പോഴും അളവിൽ കുറവായിക്കും. ഭക്ഷണം ചെറിയ അളവിലാകുമ്പോൾ രുചി തോന്നുന്നതാണ് ആ മനശാസ്ത്രം.
















