സോനം വാങ്ചുകിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മറുപടിയുമായി കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാവ് സജ്ജാദ് കാർഗിലി രംഗത്ത്.
ആരോപണം അടിസ്ഥാന രഹിതമാണെന്നും സർക്കാരിന്റെ അനുമതി ഇല്ലാതെ ആർക്കും പാകിസ്താനിൽ പോകാൻ കഴിയില്ലെന്നും ലഡാക്കിന് സംസ്ഥാന പദവിയും ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നും സജ്ജാദ് കാർഗിലി വ്യക്തമാക്കി.
പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിൽ സമാധാനം അന്തരീക്ഷം തിരികെ കൊണ്ടു വരാതെ കേന്ദ്രവുമായി യാതൊരു ചർച്ചക്ക് ഇല്ലെന്ന നിലപാടിലാണ് ലേ അപെക്‌സ് ബോഡി.
സജ്ജാദ് കാർഗിലി പറയുന്നു;
ഞങ്ങളുടെ പ്രധാന ആവശ്യം ലഡാക്കിന് സംസ്ഥാന പദവിയും ഗോത്ര ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നതാണ്. നാല് വർഷമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. വിവേകത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.
ലഡാക്കിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എല്ലാ രാഷ്ട്രീയ, രാഷ്ട്രീയേതര സിവിൽ സൊസൈറ്റി അംഗങ്ങൾക്കും ലഡാക്കിനെ നന്നായി അറിയുന്ന സൈനികർക്കും എല്ലാവരോടും ഞങ്ങൾ നന്ദിയുള്ളവരാണ്.
content highlight: Sonam Vangchuck
















