പാകിസ്താനിലെ ബലൂചിസ്താനില്‍ അർധസൈനിക ആസ്ഥാനത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തില്‍ 10 പേർ കൊല്ലപ്പെട്ടു.
ബലൂചിസ്താൻ്റെ തലസ്ഥാനമായ ക്വറ്റയിലുള്ള അർധസൈനിക ആസ്ഥാനത്തിന് പുറത്ത് കാറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിൻ്റെ ശബ്ദം മൈലുകള്‍ക്ക് അപ്പുറം വരെ കേട്ടതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ഉടൻതന്നെ ആംബുലൻസുകള്‍ എത്തിച്ച് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
















