ഇടുക്കി ഉടുമ്പൻചോലയിൽ യുവാവിനെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോൾ രാജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം ഇയാളെ വെളിയിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോൾ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
കിടക്കയിൽ കഴുത്തറത്ത് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
STORY HIGHLIGHT: youth murdered sol raj
















