സ്കൂട്ടർ യാത്രികയായ കോളേജ് വിദ്യാര്‍ഥിനി റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. ധനശ്രീ ആണ് മരിച്ചത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ബെംഗളൂരു കെആര്‍ പുരത്തുവെച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വെച്ചുതന്നെ ധനശ്രീ തല്‍ക്ഷണം മരിച്ചു.
റോഡിലെ കുഴിയിൽ വീഴാതെ വാഹനം വെട്ടിക്കുന്നതിനിടെ നിലതെറ്റി റോഡിലേക്ക് വീഴുകയുമായിരുന്നു. ഇതോടെ ധനശ്രീക്ക് പിന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ വാഹനം എവിടെയാണുള്ള വിവരവും ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
STORY HIGHLIGHT: College student dies
















