ആഗോള തലത്തിൽ ഏറ്റവും വലിയ ഫുഡ് എക്സിബിഷനുകളിലൊന്നായ ‘അനുഗ’ ഫുഡ് എക്സ്പോയിൽ ഭാഗമായി കേരളീയത്തനിമയുള്ള ടേസ്റ്റി ഫുഡും. ഒക്ടോബർ നാലു മുതൽ എട്ടു വരെ ജർമനിയിലെ കോളോഗിലാണ് ‘അനുഗ’ ഫുഡ് എക്സ്പോ നടക്കുക.
അന്താരാഷ്ട്ര ഭക്ഷ്യമേളകളിൽ വിദേശികളടക്കം ഏറെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയ ഇൻസ്റ്റന്റ് ചുക്ക് കാപ്പിപ്പൊടി, ഗുണമേന്മ ഏറിയ വിവിധ തരം തേനുകൾ, പാചകം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന തനി നാടൻ രീതിയിലുള്ള മസാല പൊടികൾ, പ്രാതൽ വിഭവങ്ങളുടെ കൂട്ടുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങി 50 ഓളം ഉൽപന്നങ്ങളാണ് ടേസ്റ്റിഫുഡ് എക്സ്പോയിൽ പ്രദർശിപ്പിക്കുക. ഹാൾ സി.എഫ് 2, സ്റ്റാൻഡ് ഇ- 041 എന്നിവിടങ്ങളിലാണ് ടേടേസ്റ്റി ഫുഡ് സ്റ്റാളുകൾ പ്രവർത്തിക്കുക.
30 വർഷത്തോളമായി യു.എ.ഇയിലെ പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡാണ് ടേസ്റ്റിഫുഡ്. ഇത്തരം അന്താരാഷ്ട്ര ഭക്ഷ്യമേളകളിൽ പങ്കെടുക്കുക വഴി കൂടുതൽ ലോക വിപണി തുറക്കാനും ലോകോത്തര ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുവാനും സാധിക്കുന്നുണ്ടെന്നും ടേസ്റ്റിഫുഡ് ഉൽപന്നങ്ങളെ കുറിച്ചുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ നേരിട്ടറിയാൻ സാധിക്കാറുണ്ടെന്നും മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി പറഞ്ഞു.
STORY HIGHLIGHT: Tasty Food will also be a part of the ‘Anuga’ Food Expo
















