കാട്ടിൽ നിന്ന് നാട്ടിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്ന വാർത്ത ഇപ്പോൾ സർവ്വസാധാരണയാണ്. എന്നാൽ, ഒരു പൂച്ചയെ പിടിക്കാനായി ഹോട്ടലിലേക്ക് പാഞ്ഞു കയറുന്ന പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൻസിനിടയിലെ താരം. പൂച്ചയ്ക്ക് പിന്നാലെ ഹോട്ടലിലൂടെ പുലി ഓടുന്നതും, ഈ സമയം ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഓടി രക്ഷപ്പെടുന്നതുമാണ് വൈറലായ സിസിടിവിയില്‍ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഒരു സിനിമയിലെ രംഗംപോലെ തോന്നുമെങ്കിലും, തലനാരിഴയ്ക്കായിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന് രക്ഷപ്പെട്ടത്.
ഇന്നലെ നീലഗിരിയിലെ ഒരു ചായ കടയിലാണ് സംഭവം. ആദ്യം ഹോട്ടലിലെ ടേബിളിന് അടിയിലൂടെ പൂച്ച ഓടുന്നു, പിന്നാലെ പുലിയും. എന്നാൽ ഈ സമയം കടയിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഒരാൾ എന്തോ ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഹോട്ടലിൽ പുലി കയറിയത് അറിയുന്നത്. പിന്നെ, നിമിഷനേരം കൊണ്ട് അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
STORY HIGHLIGHT : Tiger at hotel in Nilgiris
















