ഗാസയിലെ രക്തചൊരിച്ചിലവസാനിപ്പിക്കുന്നതിന് മൂന്ന്- നാല് ദിവസം കൂടി സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡനറ് ഡൊണാൾഡ് ട്രംപ്. നിലവിലെ യുദ്ധാന്തരീക്ഷത്തിന് അറുതി വരുത്താനുള്ള ഞങ്ങളുടെ പരിശ്രമത്തെ അഗീതരിക്കുന്നില്ലെങ്കിൽ സങ്കടകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിന്മേൽ ഇരുന്നുള്ള തുടർ ചർച്ചകൾക്ക് ഇനി അവസരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗാസയിലെ രക്തപോരാട്ടം അവസാനിപ്പിക്കുന്നതിന് മുൻപോട്ട വെച്ച പദ്ധതിയ്ക്ക് ഒപ്പം നിന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ട്രംപ് നന്ദി പറഞ്ഞു. ഗാസ മുനമ്പിൽ അടിയന്തര വെടിനിർത്തൽ, ഹമാസ് തടവിലാക്കിയ ഇസ്രായേലി തടവുകാരെ ഇസ്രായേൽ ജയിലുകളിലെ പലസ്തീനികൾക്കായി കൈമാറൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവാങ്ങൽ എന്നിവ ആവശ്യപ്പെടുന്ന 20 രേഖ വൈറ്റ് ഹൗസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യങ്ങൾ പരമാർശിച്ച് രംഗത്ത് വന്നത്.
ഈ നിർദ്ദേശം പ്രകാരം, ഹമാസ് നിരായുധീകരിക്കേണ്ടിവരും. കൂടാതെ താൽക്കാലിക സമാധാന വർത്തിയായി അമേരിക്കയും പ്രവർത്തിക്കണം. ഗാസയിലെ മനുഷ്യരെ നിയന്ത്രിക്കാനും അവരുടെ കാര്യങ്ങളിൽ ഇടപെടാനും ഹമാസിന് അധികാരമില്ല. ആളുകളുടെ സ്വൈര്യ ജീവിതമാണ് പ്രധാനം. ഗാസയിൽ ദൈനംദിന സേവനങ്ങൾ നൽകുന്നതിനായി പലസ്തീൻ ടെക്‌നോക്രാറ്റുകളുടെ ഒരു സർക്കാരാണ് ട്രംപ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വയംഭരണം, കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, ഗാസയിലെ ജനങ്ങളെ നീക്കം ചെയ്യില്ല എന്ന ഉറപ്പ് എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. യുദ്ധത്തിൽ പലസ്തീനികളുടെ മരണസംഖ്യ 66,000 പിന്നിട്ടു. തീരദേശ മേഖലയെ ദുരിതത്തിലേക്കാണ് യുദ്ധം തള്ളിവിട്ടത്. ഈ സാഹചര്യത്തിലാണ് ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ രണ്ടുവർഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാകുന്നത്. ചൊവ്വാഴ്ച ഗാസയ്‌ക്കെതിരായ ഇസ്രായേലി ആക്രമണം വീണ്ടും ശക്തമായി. അതേസമയം ഇസ്രായേലിന്റെ കര പ്രവർത്തനങ്ങൾ ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ ഗാസ നഗരത്തിൽ ഓരോ മിനിറ്റിലും സ്‌ഫോടനം നടക്കുന്നുണ്ടെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. മധ്യ ഗാസയിലെ ദെയ്ർ എൽ-ബലായിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.
എന്നാൽ ട്രംപ് മുൻപോട്ട് വെച്ച വെടിനിർത്തൽ പ്രപ്പോസൽ പഠിക്കുകയാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ സംഘം ട്രംപിന്റെ പദ്ധതിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്. നിർദ്ദേശത്തിലെ നിരവധി കാര്യങ്ങൾക്ക് വ്യക്തതയും ചർച്ചയും ആവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. എന്നാൽ എല്ലാ കക്ഷികളുംപദ്ധതിയെ ക്രിയാത്മകമായി കാണുകയും യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമാധനവും പരസ്പരം സ്നേഹവുമുള്ള നാളെ പുലരുമെന്ന് കരുതാമെന്നുമാണ് അദ്ദേഹം പറയുന്നത്.
content highlight: GAZA
















