രാജ്യത്ത് വാണിജ്യ സിലിൻഡറിന് വില കുത്തനെ വർധിപ്പിച്ചു. 15.50 രൂപയാണ് വര്‍ധിപ്പിച്ചത്. ദില്ലിയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില 1595.50 രൂപയായി ഉയര്‍ന്നു.
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വില നിയന്ത്രണാവകാശം കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതിനാൽ ഇടക്കിടെ വില വർധിപ്പിക്കാറുണ്ട്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണക്ക് വില കുറഞ്ഞാലും രാജ്യത്ത് കുറക്കാത്ത സ്ഥിതിവിശേഷവുമുണ്ട്.
















