കലാലയ രാഷ്ട്രീയത്തെ നിര്‍ത്തലാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍. കേസുകളില്‍ പ്രതികളായാല്‍ അഡ്മിഷനില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ എല്ലാ കോളേജുകള്‍ക്കും കേരള സര്‍വകലാശാല അയച്ചു. കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സത്യവാങ്മൂലത്തില്‍ നാല് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേട് നടത്തിയിട്ടുണ്ടോ? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളേജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നേരത്തെ ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ രംഗത്തെത്തിയിരുന്നു. സെനറ്റ് യോഗത്തിന് മുന്‍പ് വി സി പ്രത്യേക സെനറ്റ് യോഗം വിളിക്കുകയായിരുന്നു. നവംബര്‍ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടലംഘനമായതോടെയാണ് ഒക്ടോബര്‍ നാലിന് പ്രത്യേക സെനറ്റ് യോഗം വിസി വിളിച്ചത്.
















