ഉച്ചയ്ക്ക് ഊണിന് കിടിലൻ സ്വാദിൽ ഒരു ചിക്കൻ റെസിപ്പി ഉണ്ടാക്കിയാലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റോസ്റ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- കോഴി – 1 കിലോ
- തക്കാളി – 5 എണ്ണം
- സവാള – 500 ഗ്രാം
- പച്ചമുളക് – 8 എണ്ണം
- മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
- മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – 1/2ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- കറാമ്പൂ, കറാമ്പട്ട, ഏലക്കായ – 5 ഗ്രാം വീതം
തയ്യാറാക്കുന്ന വിധം
കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി.
















