രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവനെതിരെ ആദ്യം കോണ്‍ഗ്രസ് അനങ്ങിയില്ലെന്നും ഭരണപക്ഷ അംഗം ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് കോണ്‍ഗ്രസ്സ് പരാതി നല്‍കിയതെന്നും ഇപി ജയരാജന്‍. വിഷയം നിയമസഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചരണത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കേരള വികസനത്തെ തകര്‍ക്കാനാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ ആരാണ് ? എന്ത് വൃത്തികെട്ട രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. പ്രതിപക്ഷത്തിന് ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചിരിക്കുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ഇന്നലെ കോടതി ജാമ്യം നല്‍കി. ഇന്നലെ രാത്രി തൃശൂര്‍ പേരാമംഗലം പൊലീസ് സ്‌റേഷനില്‍ പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് പ്രിന്റു മഹാദേവന്‍ കീഴടങ്ങിയത്.
















