ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശത്തില്‍ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
പ്രിന്റുവിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ല. പ്രിന്റുവിനെ ഇക്കാര്യം അറിയിച്ചു. ബിജെപി മുന്നോട്ടുവെയ്ക്കുന്നത് വികസനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എയിംസ് വിവാദത്തിലും രാജീവ് ചന്ദ്രശഖര്‍ പ്രതികരിച്ചു. എയിംസ് കേരളത്തില്‍ വരണം എന്നാണ് ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വരണമെന്നും ആഗ്രഹമുണ്ട്. ഓരോരുത്തര്‍ക്കും ആഗ്രഹങ്ങള്‍ ഉള്ളത് തെറ്റല്ല. അന്തിമ തീരുമാനം കേന്ദ്രം എടുക്കും. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
















