ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിമയ ബോര്‍ഡ്. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു.ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിമയ ബോര്‍ഡ്. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു.
വഖഫ് നിയമ ഭേദഗതിയ്‌ക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ബോര്‍ഡ് ബന്ദ് നടത്തുന്നത്. നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോര്‍ഡ് നേതാക്കള്‍ അറിയിച്ചു.രാജ്യത്തൊട്ടാകെയുള്ള ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ബന്ദില്‍ സഹകരിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കടകള്‍ അടച്ചിടണമെന്നാണ് ബോര്‍ഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മറ്റി ആവശ്യപ്പെട്ടത്.കേരളത്തില്‍ ബന്ദ് ശക്തമാകുമോ എന്ന കാര്യം വ്യക്തമല്ല. വിവിധ വിഭാഗങ്ങളുടെ പിന്തുണ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബന്ദുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
















