യുവാവിനെ വാട്സ്ആപ്പിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത യുവതിയ്ക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി. യുവതിയുടെ പ്രവർത്തിക്കെതിരേ കോടതിയെ സമീപിച്ച പരാതിക്കാരൻ തനിക്കു നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് യുവതിയില്‍ നിന്ന് 51,000 ദിര്‍ഹം ഈടാക്കി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ ക്രിമിനല്‍ കോടതി യുവതിക്കെതിരെ കേസില്‍ ആയിരം ദിര്‍ഹം പിഴ ചുമത്തിയ കാര്യവും പരാതിക്കാരന് കോടതിയിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്.
STORY HIGHLIGHT: Abusive speech via WhatsApp
















