എയർ ബാഡ്മിന്റൺ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അന്തിമ ക്രമീകരണങ്ങൾക്ക് അംഗീകാരം നൽകി ഷാർജ സ്‌പോർട്‌സ് കൗൺസിൽ. ഡിസംബർ 11 മുതൽ 14 വരെ ഖോർഫക്കാനിലാണ് ലോകകപ്പ് നടക്കുക. ഇസ്സ ഹിലാൽ അൽ ഹസാമി അധ്യക്ഷനായ കൗൺസിൽ യോഗത്തിൽ ഇതേ സംബന്ധിച്ച് തീരുമാനം ആയി.
യുഎഇയുടെ ആഗോള കായിക നിലപാട് ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ പ്രചാരണ പരിപാടികൾക്കും ആവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങൾക്കും യോഗം അംഗീകാരം നൽകി. ലോകകപ്പിന് പുറമെ ഈ സീസണിലെ മറ്റ് പ്രധാന കായിക മത്സരങ്ങളും കാര്യപരിപാടികളും യോഗം ചർച്ച ചെയ്തു.
നവംബറിൽ ആറാമത് കൽബ ബീച്ച് ഗെയിംസും 2026 ജനുവരിയിൽ 11-ാമത് ഷാർജ രാജ്യാന്തര സൈക്ലിങ് ടൂറുമാണ് ഈ വർഷം നടക്കാനിരിക്കുന്ന തും കാത്തിരിക്കുന്നതുമായ പ്രധാന മത്സരങ്ങൾ.
STORY HIGHLIGHT: sharjah to host air badminton world cup
















