വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് സര്‍ക്കാരും ഇടതുപക്ഷവും നടത്തുന്ന പ്രത്യേക പരിപാടികള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും. എന്നാല്‍, പ്രത്യേകിച്ചൊന്നും ചെയ്യാതെ എല്ലാം തങ്ങള്‍ക്ക് അനുകൂലമാണെന്ന് വിശ്വസിച്ചിരിക്കുന്ന പ്രതിപക്ഷത്തിന് തെറ്റു പറ്റാനാണ് സാധ്യത. കാരണം, സര്‍ക്കാര്‍ ജീവനക്കാരെ കൈയ്യിലെടുക്കാനുള്ള അടവുനയം പയറ്റാനുള്ള നീക്കവുമായി ധനവകുപ്പും സര്‍ക്കാരും നീങ്ങിക്കഴിഞ്ഞു. വിവിധ ക്ഷേമ പദ്ധതികള്‍ക്കും പെന്‍ഷന്‍ വര്‍ദ്ധനവിനും ശമ്പളക്കമ്മിഷന്‍ നിയോഗിക്കുന്നതിനും തത്വത്തില്‍ അംഗീകരം നല്‍കിക്കഴിഞ്ഞു. ഇനി എന്നാണ് ഇതൊക്കെ നടപ്പാക്കുന്നതെന്നു മാത്രം അറിഞ്ഞാല്‍ മതിയാകും. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നണികളുടെ ടാര്‍ഗറ്റാണ്.
അതുകൊണ്ട് പദ്ധതികളെ എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് കൂലങ്കഷമായ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്തന്നെ പ്രഖ്യാപനങ്ങള്‍ ുണ്ടാകും എംന്നതില്‍ തര്‍ക്കമില്ല. എന്നാല്‍,. അതിനു മുമ്പ് നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ഏതൊക്കെ പ്രഖ്യാപനങ്ങള്‍ കൊണ്ടാകും പിടിച്ചു കെട്ടുന്നത് എന്നാണ് നോക്കേണ്ടത്. പങ്കാളിത്ത പെന്‍ഷ്# എന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ പ്രശ്‌നത്തിന് ഉറച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ വിജയം ഉറപ്പിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടിരിക്കുന്ന സ്ഥിതിയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഉചിതമായ സമയത്ത് കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തില്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് എന്താണെന്ന ചോദ്യത്തിന്, പതിവായി ചെയ്തുവരുന്നത് പോലെ ഉചിതമായ സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, തുടര്‍ന്നും കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയുണ്ടോ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ് ധനമന്ത്രി നല്‍കിയത്. ശമ്പള പരിഷ്‌കരണം നയപരമായ തീരുമാനമായതിനാല്‍ ഉചിതമായ സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് പതിവെന്നും, തുടര്‍ന്നും കൂടിയാലോചനകളിലൂടെ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ മാത്രം ചുമതലപ്പെടുത്തിക്കൊണ്ട് നടപടികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കുടിശ്ശിക സമയബന്ധിതമായി നല്‍കുന്ന വിഷയത്തിലുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിന്, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചുകൊണ്ട് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്ന് ധനമന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ക്ഷാമബത്തകളില്‍ മുന്‍കാല പ്രാബല്യം നല്‍കാത്തത് മൂലം ഉണ്ടായ ധനനഷ്ടം പരിഹരിച്ച് യഥാസമയം കുടിശ്ശിക ഉള്‍പ്പെടെ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത്തരത്തില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക യഥാസമയം മുന്‍കാല പ്രാബല്യത്തോടെ നല്‍കാത്തതുകൊണ്ട് സര്‍ക്കാരിനുണ്ടായ സാമ്പത്തിക ലാഭം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, സര്‍ക്കാര്‍ ജീവനക്കാരുടെയും സംസ്ഥാന പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത/ക്ഷാമാശ്വാസം കുടിശ്ശിക സംബന്ധിച്ച തുക കണക്കാക്കിയിട്ടില്ല എന്ന് ധനമന്ത്രി മറുപടി നല്‍കി.
എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന വിവരമെന്തെന്നാല്‍ ധനവകുപ്പും സര്‍ക്കാരും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തിലും തീരുമാനം എടുത്തിരിക്കുകയാണ്. അത് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നാണ്. ശമ്പള പരിഷ്‌ക്കരണ കമ്മിഷനെയും നിയമിച്ചേക്കും.
CONTENT HIGH LIGHTS; Will the participatory pension be withdrawn?: Government is doing an election stunt; Mohana also promises to increase welfare pension: Watch the video
















