തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിലേക്ക് കൊണ്ടുപോയെന്ന് കണ്ടെത്തൽ. സ്വർണപ്പാളി ശ്രീറാംപുറ ക്ഷേത്രത്തിൽ എത്തിച്ചതായാണ് വിജിലൻസിന് ലഭിച്ച വിവരം. യഥാർഥ സ്വർണപ്പാളി മാറ്റി മറ്റൊരു പാളിയാണോ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടുവന്നതെന്ന് വിജിലൻസ് അന്വേഷിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയേയും ബംഗളുരുവിലുള്ള സുഹൃത്തുക്കളേയും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് വ്യക്തമാക്കി. ശ്രീറാംപുറ ക്ഷേത്രത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായും ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
















