അവല്‍ മില്‍ക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രുചികരമായ അവല്‍ മില്‍ക്ക് കുട്ടികള്‍ക്ക് രുചികരമായി തയ്യാറാക്കി നൽകുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
തണുത്ത പാല്‍ – 1 കപ്പ്
വറുത്ത അവല്‍
ചെറുപഴം 23 എണ്ണം
പഞ്ചസാര 1 1/2 ടേബിള്‍ സ്പൂണ്‍
കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിള്‍ സ്പൂണ്‍
ബിസ്‌ക്കറ്റ് – 1-2 എണ്ണം
കശുവണ്ടി, പിസ്ത, ബദാം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാലില്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. പഴം ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ഇടുക. അതിന് മുകളിലായി വറുത്ത അവല്‍, കപ്പലണ്ടി, ബിസ്‌ക്കറ്റ് പൊടിച്ചതും ചേര്‍ക്കുക. അതിന് മുകളില്‍ പാല്‍ ഒഴിച്ചു കൊടുക്കുക. വീണ്ടും എല്ലാ ചേരുവകളും ലയറായി ഗ്ലാസിലേക്ക് ഇടുക. ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിച്ച ശേഷം കഴിക്കാം.
STORY HIGHLIGHT : aval milk
















