ദുബൈ സ്പോർട്സ് സിറ്റിയിലെ പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം പാർക്കിൻ ഏറ്റെടുത്തു. പെയ്ഡ് പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന സ്ഥാപനമായ ‘പാർക്കിൻ’ കൂടുതൽ ഇടങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നു. 10 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് സിറ്റിയിൽ പാർക്കിൻ പുതുതായി 3,100 പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും.
കല്ല് പാകിയത്, കല്ല് പാകാത്തത്, നിരപ്പായ ഇടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള സൗകര്യങ്ങളാണ് പാർക്കിൻ നിർമിക്കുക. ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുന്ന പാർക്കിങ് സൗകര്യങ്ങളുടെ നിർമാണം അടുത്ത വർഷം നാലാം പാദത്തോടെ പൂർത്തിയാക്കും.
STORY HIGHLIGHT: paid parking at dubai sports city
















