ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ
ഇസ്രായേൽ നാവികസേന തടഞ്ഞു. ഭൂരിഭാഗം ബോട്ടുകളും പിടിച്ചെടുത്ത ഇസ്രായേൽ നാവികസേന, ആക്ടിവിസ്റ്റുകളും സാമൂഹികപ്രവർത്തകരും ഉൾപ്പെടെ കപ്പലിൽ ഉണ്ടായിരുന്നവരെ തടങ്കലിലാക്കി.
ആഗോള പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഇരുപതോളം പടക്കപ്പലുകളും മറ്റു സന്നാഹങ്ങളും തയ്യാറാക്കി നിർത്തി ബലപ്രയോഗത്തിലൂടെ ആണ് ഇസ്രായേൽ ഫ്ലോട്ടിലയുടെ ഭാഗമായ നാൽപതിലേറെ ബോട്ടുകളിൽ ചിലത് പിടച്ചെടുത്തത്.
എന്നാൽ ഇസ്രായേൽ ഇതുവരെ 13 കപ്പലുകൾ ആണ് തടഞ്ഞതെന്നും സഹായവുമായി 30 എണ്ണം ഇപ്പോഴും ഗാസ തീരത്ത് എത്താനുള്ള യാത്രയിലാണെന്നും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല റിപ്പോർട്ട് പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായ ഇസ്രായേലി ഇടപെടലുകൾ ഞങ്ങളെ പിന്തിരിപ്പിക്കില്ല. ഉപരോധം തകർക്കാനും മാനുഷിക ഇടനാഴി തുറക്കാനുമുള്ള ഞങ്ങളുടെ ദൗത്യം ഞങ്ങൾ തുടരുന്നു- സംഘം പറഞ്ഞു.
അതേസമയം അതേസമയം അവശേഷിച്ചബോട്ടുകളും പിടികൂടുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഫ്ലോട്ടില തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസും കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയും പറഞ്ഞു. 44 ബോട്ടുകളുള്ള ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ 500ലധികം ആക്ടിവിസ്റ്റുകളാണുള്ളത്. അതിനിടെ, ഗാസയിൽ രൂക്ഷമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ഇന്നലെ 65 പേർ കൊല്ലപ്പെട്ടു.
















