ബംഗളൂരു: കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. പിതാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു.
‘ഖാർഗെക്ക് പേസ്‌മേക്കർ ഘടിപ്പിക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സുഖമായിരിക്കുന്നു.. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി..’പ്രിയങ്ക് ഖാർഗെ എക്സില്‍ കുറിച്ചു.
ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും വിഷമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
















