ബ്രേക്ക്ഫാസ്റ്റിന് ഒരേ രീതിയിൽ ചട്ണി ഉണ്ടാക്കി മടുത്തോ. എന്നാൽ ഇന്നൊരു വെറൈറ്റി ചട്ണി റെസിപ്പി നോക്കിയാലോ? എളുപ്പത്തിലും കിടിലൻ രുചിയിലും തയ്യാറാക്കാവുന്ന മല്ലിയില ചട്ണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
വെളുത്തുള്ളി- 8 അല്ലി
തേങ്ങ ചിരകിയത്- ഒരുകപ്പ്
കറിവേപ്പില,
ഇഞ്ചി- ഒരുകഷ്ണം
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ നല്ല
പേസ്റ്റ് ആകുന്നവരെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. കിടിലൻ രുചിയിൽ മല്ലിയില ചട്ണി റെഡി.
















