സാധാരണയായി നമ്മൾ ബീറ്റ്റൂട്ട് വറുത്താണ് കഴിക്കുന്നത്. എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും ലഭിക്കാൻ ബീറ്റ്റൂട്ട് ഉപയോഗിച്ച് ഒരു വെറൈറ്റി റെസിപ്പി ട്രൈ ചെയ്യാം. ബീറ്റ്റൂട്ട് ചമ്മന്തി രുചികരവും ആരോഗ്യകരവുമായ ഒരു വിഭവമാണ്. ഇഡ്ഡലി, ദോശ തുടങ്ങിയ വിഭവങ്ങളോടൊപ്പം കഴിക്കാൻ ഇത് അനുയോജ്യമാണ്. ഈ ചമ്മന്തി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വീട്ടിൽ തന്നെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വേഗത്തിൽ തയ്യാറാക്കാം. ബീറ്റ്റൂട്ടിന്റെ തനതായ രുചിയും പോഷകങ്ങളും സംയോജിപ്പിച്ച്, നിങ്ങളുടെ ശരീരത്തെ പല വിധത്തിൽ ആരോഗ്യകരമാക്കും.
ചേരുവകൾ
ബീറ്റ്റൂട്ട് – 2
കാപ്സിക്കം – 4
നിലക്കടല – 2 ടേബിൾസ്പൂൺ
കറിവേപ്പില – 1 അല്ലി
തേങ്ങ – 1 കഷണം
ചുവന്നുള്ളി- 4
പുളി – അല്പം
പച്ചമുളക്- ആവശ്യത്തിന്
ഇഞ്ചി
വെളുത്തുള്ളി
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.എണ്ണ ചൂടായി കഴിയുമ്പോൾ പച്ചമുളക് ചേർക്കാം.അതിലേയ്ക്ക് ചുവന്നുള്ളി ചേർത്തു വഴറ്റാം. ശേഷം ബീറ്റ്റൂട്ട് കഷ്ണങ്ങൾ, ഇഞ്ചി, വെളുത്തുള്ളി, നിലക്കടല എന്നിവ കൂടി ചേർത്തു വഴറ്റിയെടുക്കാം.ഇത് അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. ശേഷം അരച്ചെടുക്കാം. അരച്ചെടുത്ത ബീറ്റ്റൂട്ട് അതിലേയ്ക്കു ചേർക്കാം. അൽപം വെള്ളം കൂടി ഒഴിച്ച് തിളയ്ക്കുന്നതു വരെ വേവിക്കാം. തിളച്ചു വരുമ്പോൾ വെള്ളത്തിൽ കുതിർത്ത പുളിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. തിളച്ച് കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ഇത് ഇഡ്ഡലി, ദോശ, ഗോതമ്പ് ദോശ എന്നിവയോടൊപ്പം കഴിക്കാം.
















