അഞ്ച് മിനിറ്റിനുള്ളിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു എളുപ്പത്തിൽ ചമ്മന്തി തയ്യാറാക്കാം. വെളുത്തുള്ളിയിലെ പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഈ റെസിപ്പിയിൽ, ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിച്ച് ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
ഉള്ളി
എണ്ണ
ഇഞ്ചി
വെളുത്തുള്ളി
വറ്റൽമുളക്
മല്ലി
ജീരകം
നിലക്കടല
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റാം. അതിൻ്റെ നിറം മാറി വരുമ്പോൾ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. വെളുത്തുള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വറ്റൽമുളക്, മല്ലിയില എന്നിവ ചേർത്തു വഴറ്റാം. ശേഷം അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് തണുത്തതിനു ശേഷം ജീരകം, കശുവണ്ടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് കറിവേപ്പില ചേർത്തു വറുക്കാം. അരച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് ഈ താളിപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചൂടൻ ദോശ ഇതിനൊപ്പം ചേർത്തു കഴിച്ചു നോക്കൂ.
















