ഒരു സ്ത്രീയെ വര്‍ണ്ണിക്കാന്‍ ഏതൊക്കെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ അതെല്ലാം കാവികള്‍ ഉപയോഗിക്കും. ഒരു സ്ത്രീയെ കുറിച്ചെഴുതാന്‍ എങ്ങനെയൊക്കെ ഉപമിക്കാമോ അതൊക്കെയും കഥാകാരന്‍മാരും ചെയ്യും. എന്നാല്‍, സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ക്ക് മിതത്വവും മാന്യമായ ഭാഷയും സഭ്യതയും സൂക്ഷിക്കുന്നതിന്റെ ഔചിത്യം സോഷ്യല്‍ മീഡിയകളില്‍ കുറവാണ്. അവയവങ്ങളെയും അംഗവിക്ഷേപങ്ങളെയും ആംഗ്യങ്ങളെയുമെല്ലാം വളച്ചൊടിക്കാന്‍ കഴിയുന്ന ഭാഷാ ശാസ്ത്രം പ്രയോഗിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍, പറയേണ്ടതിനെ പറയേണ്ടതു പോലെ പറയാന്‍ കഴിയുമ്പോള്‍ അത് കാവ്യാത്മകവും ആത്മഹര്‍ഷവും നല്‍കുമെന്നതില്‍ തര്‍ക്കം വേണ്ട.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റു പ്ലാറ്റ് ഫോമുകളിലുമെല്ലാം ചര്‍ച്ചയാകുന്നത് സ്ത്രീ ശരീര വര്‍ണ്ണനകളും അതിന്റെ പ്രത്യേകതകളുമാണ്. അത് ഏതളവു വരെ പോകാമെന്നതാണ് പ്രധാനം. ഓരോ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഓരോ കര്‍ത്തവ്്യങ്ങളുടെ ഭാഗമായാണ്. അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്വങ്ങളും ഭൂമിയിലുണ്ട്. അതിനെ മാറ്റിയെഴുതി മോശമാക്കാനോ, നിര്‍വചിക്കാനോ ആര്‍ക്കും അവകാശമില്ല എന്നതാണ് വസ്തുത. ഇവിടെ സ്ത്രീകളുടെ കക്ഷത്തെ കുറിച്ചാണ് പറയുന്നത്. അതിനിപ്പോള്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിറയെ വായനക്കാരുമുണ്ട്. ആംപിറ്റ് ലവേഴ്‌സ് എന്നാണ് ഇത്തരക്കാരെ വിളിക്കുന്നതു പോലും.
ഏത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എടുത്താലും അതില്‍ armpit lovers ഗ്രൂപ്പുകള്‍, പേജുകള്‍ കാണാം അതില്‍ തന്നെ വിയര്‍ത്ത കക്ഷം, കറുത്ത കക്ഷം, രോമമുള്ള കക്ഷം എന്നിങ്ങനെ പല ഇഷ്ടങ്ങള്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള പല ഗ്രൂപ്പുകളും ഉണ്ട്. നടിമാരും സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നവരും വൈറല്‍ ആവാനും ലൈക് വ്യൂസ് കിട്ടാനും കക്ഷം ഒരു ടൂള്‍ ആയി ഉപയോഗിക്കുന്നതും പുരുഷന്മാരുടെ ഈ വീക്‌നെസ് അറിയാവുന്നത് കൊണ്ടാണ് എന്നാണ് പൊതുവെ അറിയുന്നത്. ഇതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ. കക്ഷം എന്നത്, മനുഷ്യ ശരീരത്തിലെ ഒരു ഭാഗം മാത്രമാണ്. അതും കൈയ്യിലും നെഞ്ചിനും തോളിനും ഇഠയിലായി വരുന്ന ഭാഗം. എപ്പോഴും അടഞ്ഞിരിക്കുന്ന ഭാഗം കൂടിയാണ്. ഇത് കണ്ടാല്‍ ആകര്‍ഷണം തോന്നുന്നുവെങ്കില്‍, അത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയ തെളിവുകളുണ്ടോ.
സ്ത്രീകളുടെ കക്ഷം (underarm) പലപ്പോഴും ചില പുരുഷന്മാരെ ആകര്‍ഷിക്കുന്നതിന് പിന്നില്‍ ജീവശാസ്ത്രവും (biology), മനഃശാസ്ത്രവും (psychology), സംസ്‌കാരപരമായ ഘടകങ്ങളും (cultural factors) ഉണ്ടെന്നാണ് പറപ്പെടുന്നത്. അഞ്ചുതരത്തിലാണ് ഇത് ഉള്ളത്.
- ഫെറോമോണ്‍ (Pheromones)
സ്ത്രീകളുടെ underarm-ല്‍ നിന്നും ശരീരം സ്വാഭാവികമായി പുറപ്പെടുവിക്കുന്ന ഫെറോമോണുകള്‍ ഉണ്ടാകും. ഇവ മനുഷ്യരുടെ മണവാസനാ വ്യവസ്ഥയിലൂടെ (olfactory system) അനുബന്ധമായ ലൈംഗിക ആകര്‍ഷണം സൃഷ്ടിക്കും. ഒവുലേഷന്‍ കാലത്ത് (fertile period) ഫെറോമോണിന്റെ സ്വാധീനം കൂടുതലായിരിക്കും.
- സ്വാഭാവിക ശരീരവാസന
ചിലര്‍ക്ക് സ്ത്രീകളുടെ underarm ഭാഗത്തെ സ്വാഭാവിക ഗന്ധം തന്നെ ലൈംഗികമായി ആകര്‍ഷകമായി തോന്നാം. കാരണം, ശരീരഗന്ധം നമ്മുടെ അവബോധത്തില്‍ (subconscious) പങ്ക് വഹിക്കുന്നു.
- മനഃശാസ്ത്രപരമായ കാരണങ്ങള്‍
ചില പുരുഷന്മാര്‍ക്ക് fetish ഉണ്ടാകും, അതായത് ഒരു പ്രത്യേക ശരീരഭാഗത്തോട് കൂടുതലായി ആകര്‍ഷണം. underarm-നെക്കുറിച്ചുള്ള ആകര്‍ഷണം സാമൂഹികമായി അധികം തുറന്നു കാണിക്കാത്ത ഭാഗം ആയതിനാലും ഉണ്ടാകാം.
- സംസ്‌കാരപരമായ സ്വാധീനം
ചില സംസ്‌കാരങ്ങളില്‍ underarm-നെ സൗന്ദര്യത്തിന്റെ ഭാഗം ആയി അവതരിപ്പിച്ചിട്ടുണ്ട് (ഉദാ: പരസ്യങ്ങള്‍, സിനിമകള്‍, ഫാഷന്‍). അത് gradually പുരുഷന്മാരുടെ മനസ്സില്‍ ”ആകര്‍ഷക ഭാഗം” എന്ന് imprint ചെയ്യും.
- സ്പര്‍ശനവും അടുപ്പവും
കക്ഷം പ്രദേശം സൂക്ഷ്മമായ nerve endings ഉള്ളതിനാല്‍ വളരെ sensitive area ആണ്. അത് intimacy-യുടെ അടയാളമായി പുരുഷന്മാര്‍ക്ക് തോന്നാം.
കക്ഷത്തില്‍ കറുപ്പ് വരുന്നതെങ്ങനെ ?
കക്ഷത്തിലെ കറുപ്പ് പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സ്ലീവ്ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കുന്നവരില്‍ പലരേയും ഇത് ബാധിക്കും. എന്നാല്‍ കക്ഷത്തിലെ കറുപ്പിന്റെ പുറകിലെ പ്രധാന കാരണങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെ കാര്യങ്ങള്‍ കൊണ്ടാണ് കക്ഷത്തില്‍ സാധാരണയില്‍ കവിഞ്ഞ കറുപ്പ് നിറം വരുന്നതെന്ന് അറിയാമോ?. പലപ്പോഴും സ്വയം വരുത്തുന്ന തെറ്റുകളാണ് കറുപ്പ് നിറം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കക്ഷത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നത്.
- രോമം നീക്കം ചെയ്യുന്ന രീതി
കക്ഷത്തിലെ രോമം നീക്കം ചെയ്യുന്ന രീതിയാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. രോമം കളയുന്ന ക്രീം ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നവരാണ് പലരും. കൂടാതെ ഷേവ് ചെയ്യുന്നതും ഇത്തരത്തില്‍ രോമം നീക്കം ചെയ്യുന്ന മാര്‍ഗ്ഗം തന്നെയാണ്. എന്നാല്‍ പിന്നീട് കക്ഷത്തില്‍ കറുപ്പ് വ്യാപിക്കാനുള്ള സാധ്യത കൂടുന്നു.
- വസ്ത്രം ഉരയുന്നത്
വസ്ത്രം കക്ഷത്തില്‍ ഉരയുന്നത് മൂലം വിയര്‍പ്പും തുണിയും ഒട്ടിപ്പിടിച്ചും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. കക്ഷത്തില്‍ ജലാംശം കൂടുതല്‍ ആവുമ്പോള്‍ അത് കക്ഷത്തിലെ കറുപ്പിന് കാരണമാകുന്നു.
- മൃതകോശങ്ങള്‍
ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ ഉണ്ടാവുന്നതും കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ നീക്കം ചെയ്യാന്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
അണുബാധ അണുബാധയാണ് മറ്റൊരു പ്രശ്നം. കക്ഷത്തിലെ വിയര്‍പ്പും നനവും കാരണം പലരിലും ചൊറിച്ചിലും റാഷസും ഉണ്ടാവും. ഇത് പലപ്പോഴും കക്ഷത്തില്‍ മുറിവുണ്ടാവാനും കറുപ്പ് നിറം ഉണ്ടാവാനും കാരണമാകും. സ്പ്രേ ഉപയോഗിക്കുന്നവര്‍ സ്പ്രേ ഉപയോഗിക്കുന്നവരിലും ഇത്തരം കറുപ്പ് നിറം കാണാറുണ്ട്. സ്പ്രേ അലര്‍ജി ഉണ്ടാക്കുന്നവരിലാണ് ഇത് സ്ഥിരമായി കാണുന്നത്. ഇത് ചര്‍മ്മത്തിന് കറുപ്പ് നിറം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള അലര്‍ജിയും ചര്‍മ്മത്തില്‍ ഉണ്ടാവുന്നു.
- ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഹോര്‍മോണ്‍ മാറ്റങ്ങളാണ് മറ്റൊന്ന്. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാവുന്നതിലൂടെയാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈസ്ട്രജന്റേയും പ്രോസ്ട്രജന്റേയും മാറ്റങ്ങളാണ് ഇത്തരത്തില്‍ കക്ഷത്തിനെപ്പോലും കറുപ്പിക്കുന്നത്.
- ഉയര്‍ന്ന പിഗ്മെന്റേഷന്‍
ഉയര്‍ന്ന പിഗ്മെന്റേഷനാണ് കക്ഷത്തിലെ കറുപ്പിന്റെ മറ്റൊരു കാരണം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടി കിട്ടിയാല്‍ ആ ഭാഗത്തിന് നിറം മാറ്റം ഉണ്ടാവുന്നു. അത് പോലെ തന്നെയാണ് കക്ഷത്തിലെ കാര്യവും. നമ്മള്‍ സ്ഥിരമായി ഷേവ് ചെയ്യുകയും ക്രീം പുരട്ടുകയും ചെയ്യുന്നത് ഉയര്‍ന്ന പിഗ്മെന്റേഷന് കാരണമാകും.
CONTENT HIGH LIGHTS;’Do ‘women’s armpits’ attract men?: Is this scientifically true?; For those with armpit weakness?
















