ക്രിക്കറ്റിലെ പറക്കും ഫീൽഡർ ജോണ്ടി റോഡ്‌സ് ആലപ്പുഴയിൽ എത്തി. അവധിയാഘോഷിക്കാനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്‌സും കുടുംബവും കേരളത്തിൽ എത്തിയത്.

പണ്ട് ടിവിയില്‍ കളികണ്ട് ആരാധന തോന്നിയ താരത്തെ നേരില്‍ കാണാനായതിന്റെയും കൂടെ കളിക്കാനായതിന്റെയും ഞെട്ടലിലാണ് ആലപ്പുഴയിലെ യുവാക്കള്‍. ആലപ്പുഴ ആര്‍ത്തുങ്കല്‍ ക്രിക്കറ്റ് ക്ലബ്ബിലാണ് ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയത്.
താമസിക്കുന്ന ഹോട്ടലിന് മുന്നില്‍വെച്ച് ബാറ്റും പന്തുമായി ഒരു കൂട്ടം യുവാക്കളെ കണ്ടതോടെ താരം അവര്‍ക്കൊപ്പം കളിക്കാനായി കൂടി. ബുധനാഴ്ച വൈകീട്ടാണ് ജോണ്ടി യുവാക്കളെ കണ്ടത്. തുടര്‍ന്ന് കളിക്കാനായി നാളെ വരാമെന്ന് പറഞ്ഞു. ഇന്ന് രാവിലെ അദ്ദേഹം അര്‍ത്തുങ്കല്‍ ബീച്ചിലേക്കെത്തി. സൈക്കിളിലായിരുന്നു താരം എത്തിയത്.
















